• Updates from All Over The World !

    Get Email Newsletter for Free

    കോഴിക്കോട്ടെ ഭാസ്കരേട്ടന്റെ മില്‍ക്ക് സര്‍ബത്ത് !!!




     കോഴിക്കോട്ടെ  ഭാസ്കരേട്ടന്റെ മില്‍ക്ക് സര്‍ബത്ത് കട

    ഭാസ്കരേട്ടന്റെ എം എസ് കടയുടെ കാര്യം കൂടി സൂചിപ്പിക്കാതെ മലബാര്‍ രുചികളുടെ കഥ പൂര്‍ണ്ണമാവില്ല എന്ന് കരുതുന്നു.

    കോഴിക്കോട് പാരഗണ്‍   ഹോട്ടലില്‍ എത്തുമ്പോള്‍ വലത്തോട്ട് തിരിഞ്ഞുള്ള മുന്നിലെ ഭാഗത്ത്‌ ഒരു ചെറിയ കടയുടെ മുന്‍പില്‍ വല്യ ആള്‍കൂട്ടം. നമ്മുടെ ബെവേറെജ് ഷോപ്പിന്റെ മുന്‍പില്‍ കാണുന്നത് പോലെയുള്ള തിരക്ക്. അപ്പോഴാണ് അവിടെ വളരെ പേര് കേട്ട  ഭാസ്കരേട്ടന്റെ സര്‍ബത്ത് കട ഉണ്ടല്ലോ എന്ന ഓര്‍മ്മ വന്നത് .
    കണ്ണൂര്‍ റോഡിലേക്ക് നോക്കുമ്പോള്‍ കണ്ണെത്തും ദൂരത്തു ഒരാള്‍ക്കൂട്ടം കാണാം. അത് തന്നെ ഭാസ്കരേട്ടന്റെ എം, എസ്( മില്‍ക്ക് സര്‍ബത്ത്) ഷോപ്പ്. തടിയുടെ പാളികള്‍ നീക്കിയാണ് കട തുറന്നിരിക്കുന്നത്. പഴയ കണ്ണാടി ഗ്ലാസ്‌, റേഡിയോയില്‍ മലയാള൦  പാട്ട്. അകത്തു കയറി ഇരിക്കാന്‍ സൌകര്യമില്ല. എല്ലാവരും  റോഡില്‍ നിന്ന് അകത്തേക്ക് കൈ നീട്ടുകയാണ്. പ്രത്യേകം തയ്യാറാക്കിയ സര്‍ബത്തും പാലും ഐസ്സും ഓരോ ഗ്ലാസ്സിലാക്കി മുരളി കൊടുക്കുകയാണ്. 60 വര്ഷം മുന്‍പ് ഇതേ ഇടത്ത് ആണ്  മുരളിയുടെ അച്ഛന്‍ ഭാസ്കരന്‍ ചേട്ടന്‍ ഈ അത്ഭുത പാനീയം കണ്ടെത്തി വില്‍ക്കാന്‍ തുടങ്ങിയത്.

    ഒരു സെക്കണ്ട് വിശ്രമിക്കാന്‍ സമയം കിട്ടില്ല മുരളിക്ക് ഇപ്പോള്‍. സോഡാ സര്‍ബത്ത്, മസാല സോഡാ, മില്‍ക്ക് സര്‍ബത്ത്....അടിപൊളി യങ്ങ് ജെനറെഷന്‍ മുതല്‍ ആരാധകരുടെ നിര നീളുകയാണ് പുറത്ത് .
    സാക്ഷാല്‍ സുരേഷ് ഗോപിയും, വിനീത് ശ്രീനിവാസനും വരെ ഈ ക്യൂവില്‍ വന്ന് നിന്നിട്ടുണ്ടെന്ന് ക്യൂവില്‍ നിന്നൊരാള്‍. " പിന്നെന്താ നമുക്ക് നിന്നാല്‍ ....".

    ഇനി കോഴിക്കോട്ടു  യാത്രയില്‍ നിങ്ങളും ഭാസകരെട്ടന്റെ എം എസ് കടയിലെ ക്യൂവില്‍ നിന്ന് അവിടുത്തെ മില്‍ക്ക് സര്‍ബതിന്റെ രുചി ഒന്ന് ആസ്വദിച്ച് നോക്കൂ...നിങ്ങള്‍ വീണ്ടും വരാതിരിക്കില്ല കോഴിക്കോട്ടെ, ഈ കടയിലേക്ക്, അവസ്സരം കിട്ടിയാല്‍, അനുപമായ മില്‍ക്ക് സര്‍ബതിന്റെ രുചിയുടെ മാന്ത്രിക സ്വാധീനത്താല്‍ !!!



    0 comments:

    Post a Comment

    Please Add Relevant Comments Only

    Spammy Comments are Removed without any Notice